കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി എന്ന പ്രചരണം; പരാതി നല്‍കി എ എ റഹീം  

JUNE 21, 2026, 8:10 PM

 തിരുവനന്തപുരം: കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിക്കാൻ നിർദേശം നൽകി എന്ന വ്യാജ പ്രചരണത്തിൽ പരാതി നൽകി എ എ റഹീം എംപി.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതിയുടെ വിവരം എ എ റഹീം അറിയിച്ചത്.

 കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചത് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിന്റെ നിർദേശപ്രകാരമെന്ന് പ്രതി ജിതിൻ ഭാസ്‌കർ മൊഴി നൽകി എന്നായിരുന്നു പ്രചരണം. അഗസ്റ്റിൻ ചെറുപുഴ, സാജൻ അൽഫോൺസ് എന്നീ പ്രൊഫെലുകളിൽ നിന്നും ഇത് പോസ്റ്റ് ചെയ്തിരിക്കുന്ന സ്‌ക്രീൻ ഷോട്ടും റഹീമിന്റെ പോസ്റ്റിനൊപ്പമുണ്ട്.

 വ്യാജപ്രചരണങ്ങൾക്കെതിരായ നിയമനടപടികൾ തുടരുന്നതിന്റെ ഭാഗമായി മറ്റൊരു വ്യാജ പ്രചരണത്തിനെതിരായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.

vachakam
vachakam
vachakam

നവമാധ്യമത്തിലെ ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പോസ്റ്റിലുണ്ട്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam