കോഴിക്കോട്: കക്കാടംപൊയിലിലെ റിസോർട്ടിലെ കുളത്തിൽ വീണു ഏഴു വയസ്സുകാരന് ദാരുണാന്ത്യം . വെള്ളിയാഴ്ച വൈകിട്ടോടെ കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻസ് റിസോർട്ടിലായിരുന്നു സംഭവം.
മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനാണ് രക്ഷിതാക്കൾക്കൊപ്പം കുട്ടി കക്കാടംപൊയിലിൽ എത്തിയത്.
കുട്ടി കുളത്തിലേക്ക് കാൽ വഴുതി വീണുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ ഉടൻ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്