ആമയിഴഞ്ചാൻ തോട്ടിലെ തുരങ്കഭാഗം ശുചീകരിക്കാൻ 63 ലക്ഷത്തിന്റെ പദ്ധതി

JULY 26, 2024, 12:35 PM

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയിലുള്ള തുരങ്കഭാഗം ശുചീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി. മാലിന്യം പൂർണമായും നീക്കുന്നതിന് മൂന്ന് മാസത്തോളം വേണ്ടിവരും. 1200 ഘനമീറ്റർ മാലിന്യം ഈ ഭാഗത്ത് അടിഞ്ഞു കിടക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.

മൊത്തം 140 മീറ്ററാണ് റെയില്‍വേയുടെ സ്ഥലത്തുകൂടി ആമയിഴഞ്ചാൻ തോട് ഒഴുകുന്നത്. ഇതില്‍ 117 മീറ്ററാണ് തുരങ്കഭാഗം. ചെറിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ തുരങ്കഭാഗത്തിന്റെ ഇരുഭാഗത്ത് നിന്നും മാലിന്യം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ക്രെയിൻ ഉപയോഗിച്ച്‌ തോട്ടിലേക്ക് യന്ത്രങ്ങള്‍ ഇറക്കേണ്ടിവരും. ഓപ്പറേഷൻ അനന്തസമയത്ത് ശുചീകരിച്ച അതേ രീതിയാണ് പിന്തുടരുന്നത്.

ജലവിഭവ വകുപ്പാണ് 63 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചത്. ഇതിനുള്ള ചെലവ് റെയില്‍വെയാണോ സർക്കാരാണോ ചെലവഴിക്കേണ്ടതെന്ന് ചർച്ച ചെയ്തു തീരുമാനിക്കും. 

vachakam
vachakam
vachakam

ഈ ഭാഗം ശുചീകരിക്കാനിറങ്ങിയപ്പോഴാണ് ജോയി എന്ന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചത്. രണ്ടുവർഷം മുൻപ് ജലസേചന വകുപ്പ് ഈ ഭാഗം ശുചീകരിക്കാൻ 52 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നതാണ്.

സർക്കാർ പണം അനുവദിച്ചാല്‍ അടിയന്തരമായി ശുചീകരണം തുടങ്ങും. ഇതു കൂടാതെ തോടിന്റെ തുടക്കഭാഗത്ത് രണ്ട് കിലോമീറ്റർ ദൂരം തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതിയതായി ഫെൻസിങ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam