തിരുവനന്തപുരം: നെടുമങ്ങാട് വീട്ടുകാർ ഊട്ടിയിൽ പോയ സമയത്ത് വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്.
ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. മോഷ്ടാക്കൾ വീട്ടിലെ സിസിടിവിയും തകർത്തിരുന്നു.
സംഭവത്തിൽ കുടുംബം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
