കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ചു 

JUNE 19, 2026, 10:34 AM

 കൊല്ലം: കടയ്ക്കലില്‍ ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്‌സോ കേസെടുത്തു. 

 കുട്ടിയ്ക്ക് മിഠയിയും മറ്റും നല്‍കി പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.

പീഡനം നേരില്‍ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. 

vachakam
vachakam
vachakam

സംഭവത്തില്‍ ഒന്നാം പ്രതിയായ കടയ്ക്കല്‍ കോവൂര്‍ സ്വദേശി സച്ചു(23)വിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാമത്തെ പ്രതി അലനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 ഒരു വര്‍ഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam