കള്ളക്കേസുണ്ടാക്കി പിണറായിയുടെ രോമത്തിൽ തൊടാൻ കഴിയുമോ?  കെ ടി ജലീൽ

SEPTEMBER 10, 2026, 1:02 AM

മലപ്പുറം:  പിണറായി വിജയനെതിരെ  സിഎംആർഎൽ-എക്‌സാലോജിക് കേസിൽ നടക്കുന്ന നടപടിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനേയും യുഡിഎഫ് സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. 

പിണറായിയെ പൂട്ടാൻ ഇ ഡി വേറെ ജനിക്കണം എന്നും കെ ടി ജലീൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 

 400 കോടിയുടെ ലാവ്ലിൻ കേസ് എന്തായി? 

vachakam
vachakam
vachakam

കമലാ ഇൻ്റർനാഷണൽ കമ്പനി എന്തായി?

പിണറായിയുടെ 'കൊട്ടാരവീട്' എന്തായി?

മുൻ ആഭ്യന്തരമന്ത്രി ചിദംബരത്തെ പൂട്ടിയ ഇ.ഡിയുടെ പൂട്ട് കൊണ്ട് പിണറായിയെ പൂട്ടാൻ സാധിക്കാത്തത് കൊണ്ടാകും വാഴന്നാര് കൊണ്ട് അദ്ദേഹത്തിൻ്റെ കൈ കൂട്ടിക്കെട്ടാൻ മുഖ്യമന്ത്രിയെ, ഇ.ഡി 'ദൗത്യ'മേൽപ്പിച്ചത്!

vachakam
vachakam
vachakam

ലീഗ്-കോൺഗ്രസ് നേതാക്കളെപ്പോലെ പണം കാണുമ്പോൾ പിണറായിയുടെ കണ്ണും മഞ്ഞളിക്കുമെന്നാകും മുഖ്യമന്ത്രി സതീശൻ കരുതിയിട്ടുണ്ടാവുക. 

പിണറായിയുടെ  "ജെനുസ്" വേറെയാണ് മുഖ്യമന്ത്രീ. കള്ളക്കേസുണ്ടാക്കി പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? എന്നാണ് ജലീൽ ചോദിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam