ഇതാണോ മലയാളികളുടെ സംസ്കാരം? മാധ്യമപ്രവർത്തകന്റെ ചരമ വാർത്തയ്ക്ക് താഴെ വിദ്വേഷ കമന്റ്: ഒടുവിന്റെ കമന്റ് ബോക്സ് പൂട്ടി

SEPTEMBER 10, 2026, 12:50 AM

കൊച്ചി: കഴിഞ്ഞ ദിവസമാണ് മലയാള മനോരമയിലെ പ്രമുഖ മാധ്യമപ്രവർത്തൻ ഹൃ​ദയാഘാതം മൂലം അന്തരിച്ചത്.

അദ്ദേഹത്തിന്റെ മരണ വാർത്ത മനോരമ ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെ വിദ്വേഷ കമന്റുകൾ നിറയുകയായിരുന്നു.

ഇത്തരം കമന്റുകൾ പരേതന്റെ ബന്ധുമിത്രാ​ദികൾക്കും സുഹൃത്തുക്കൾക്കും ഉണ്ടാക്കുന്ന മനോവേദന എന്തുമാത്രമായിരിക്കുമെന്ന് ഇവർ ചിന്തിക്കുന്നുണ്ടാവില്ല, ഒടുവിൽ മനോരമ ഈ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു. 

vachakam
vachakam
vachakam

ഒരു മരണ വാർത്തയിലും വിദ്വേഷം വിളമ്പുന്ന മലയാളികളുടെ രീതിയെ പരിഹസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രം​ഗത്ത് വന്നിരിക്കുന്നത്. 

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്തിന്റെ മരണവാർത്തയിലാണ് വിദ്വേഷ കമന്റുകൾ നിറഞ്ഞത്.

 ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ്. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് കൊച്ചി യൂണിറ്റിൽ സ്പെഷൽ കറസ്പോണ്ടന്റായ ജിജോയാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam