ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ 2026ലെ ദുക്രാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

JULY 1, 2026, 1:36 AM

2026 ലെ ദുക്രാന തിരുന്നാളിനു ജൂൺ 28 ഞായറാഴ്ച വൈകുന്നേരം ഭക്തിനിർഭരമായി പരിശിശുദ്ധ കുർബ്ബാനയോടെയും തുടർന്നുന്നുള്ള യുക്രൈസ്റ്റിക് പ്രോസെഷനോടും കൂടി കൊടികയറി. ഈ ദിവസത്തെ തിരുകർമ്മങ്ങൾക്ക് നേതൃത്ത്വം നൽകാൻ മാർ ജോയ് ആലപ്പാട്ട് പിതാവും സന്നിഹിതനായിരുന്നു.

ഷിക്കാഗോ ഇടവക വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമാണ്. തിരുനാളാഘോഷങ്ങൾ കേരളത്തിന്റെ സമ്പന്നമായ ക്രൈസ്തവ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ ആഘോഷപൂർവമാക്കുന്നതിനായി ഇടവകാംഗങ്ങൾ എല്ലാവരും ഒരുമയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ദുക്രാന തിരുനാളിന്റെ ഒരുക്കങ്ങൾക്കും ആഘോഷങ്ങൾക്കും നേതൃത്വം നൽകുന്നത് ഇടവകയിലെ യുവജനങ്ങളാണ്.

അവരുടെ സജീവ പങ്കാളിത്തവും ആത്മാർഥമായ സേവനവും തിരുനാളിന് കൂടുതൽ ചാരുതയും ആവേശവും പകരുമെന്ന പ്രതീക്ഷയിലാണ് ഇടവക സമൂഹം. തിരുനാളിനോടനുബന്ധിച്ച് ഓരോ  ദിവസവും വിശുദ്ധ കുർബാനയും മാർത്തോമാ ശ്ലീഹായുടെ നൊവേനയും കത്തീഡ്രലിലെ ഓരോ വാർഡിലെ അംഗങ്ങളെ  പ്രത്യേകം സമർപ്പിച്ച് ഭക്തിപൂർവം അർപ്പിച്ചുവരുന്നു.

vachakam
vachakam
vachakam


ജൂലൈ 3ന് വൈകുനേരം കുർബാനക്ക് ശേഷം ഒരു കൺസെർട്ട് നൈറ്റ് യുവജനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടു. ജൂലൈ 4ന് വൈകിട്ട് 5ന് ഇംഗ്ലീഷ് രാസകുർബ്ബാനക്കു ശേഷം കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്ത്വത്തിൽ ഒരു കലാസന്ധ്യ സങ്കടിപ്പിച്ചിട്ടുണ്ട്.

ജൂലൈ 5 തിരുന്നാൾ ദിനത്തിൽ വൈകുന്നേരം ആത്മീയ നിർഭരമായ കുർബ്ബാന ഇംഗ്ലീഷിലും തുടർന്ന് പ്രോസെഷനും അതിനുശേഷം കിച്ചൻ ടോൺസിന്റെ നേതൃത്ത്വത്തിൽ വോളന്റീർസ് സ്‌നേഹവിരുന്നും ഒരുക്കുന്നു. തിരുനാൾ ആഘോഷങ്ങൾക്ക് മിഴിവേകുന്നതിനായി വർണാഭമായ വെടിക്കെട്ടും ക്രമീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഇടവകാംഗങ്ങളെ പ്രായഭേദമന്യേ  ഒത്തുചേർത്തു നിർത്തിക്കൊണ്ട് ഈ തിരുന്നാൾ വിജയകരമാക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും നേതൃത്വവും നൽകി ഇടവക വികാരിയായ റവ. ഫാ. തോമസ് കാടുകാപ്പിള്ളിലും അസിസ്റ്റന്റ് വികാരിയായ റവ. ഫാ. ജോയൽ പയസും മുന്നിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.


യുവാക്കളുടെ പ്രതിനിധികളായ സിബി ഫ്രാൻസിസ്, ജോ വടകര, അൽഫോൻസ തോമസ്, ജോബിൻ തോമസ്, സിനി കാപ്പിൽ, ഫിൽസി മൂലയിൽ എന്നിവരാണ് തിരുനാളിന്റെ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത്.

vachakam
vachakam
vachakam

അവരോടൊപ്പം കത്തീഡ്രലിലെ കൈക്കാരന്മാരായ ജെയിംസ് ജോൺ, റോയ് ജോസഫ്, ബോബി ചിറയിൽ വിവിഷ് ജേക്കബ്, ആദിത്യ ജോസ്, അലീഷ ജോർജ് എന്നിവരും വളരെയധികം വോളന്റീർസും തിരുനാൾ ഒരുക്കങ്ങൾ വിജയകരമാക്കുന്നതിനായി എല്ലാവിധ സഹായസഹകരണങ്ങളും നൽകി സജീവമായി പ്രവർത്തിച്ചുവരുന്നു.

തിരുനാളിന്റെ തിരുക്കർമങ്ങളിലും ആഘോഷപരിപാടികളിലും പങ്കെടുത്ത് ഈ ദുക്രാന തിരുനാൾ ആത്മീയാനുഗ്രഹങ്ങളും ദൈവകൃപയും നിറഞ്ഞ അനുഭവമാക്കി മാറ്റുവാൻ ഏവർക്കും സാധിക്കട്ടെയെന്ന്  ആശംസിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam