കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി നടത്തുന്ന 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്ത്.വിദ്യാഭാരതിയുടെ 74ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം.
എല്ലാ ജില്ലകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്‌കൂളുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മലിനപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തം വിദ്യാഭാരതി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ വിദ്യാഭാരതിയോട് കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഈ ജില്ലകളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുവെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. വിദ്യാഭ്യാസ വകുപ്പില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്' എന്ന മുദ്രാവാക്യം നടപ്പാക്കണമെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
അതേസമയം, വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് മാത്രം പോരായെന്നും, ചുണ്ടുകള്‍ ചലിപ്പിച്ച് വന്ദേമാതരം മുഴുവനായി പാടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
