കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ആദ്യം! തിരുവോണം ബമ്പറിന്‍റെ 90 ലക്ഷം ടിക്കറ്റുകളും   വിറ്റുതീർന്നു

SEPTEMBER 25, 2026, 5:52 AM

തിരുവനന്തപുരം: തിരുവോണം ബമ്പറിന്‍റെ 90 ലക്ഷം ടിക്കറ്റുകളും പൂർണമായി വിറ്റുതീർന്നു. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ടിക്കറ്റുകൾ വിറ്റ് തീരുന്നത്.

കഴിഞ്ഞ വർഷം 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിറ്റ ടിക്കറ്റുകളുടെ എണ്ണം. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് റിക്കോർഡ് വിൽപന.  30 കോടി രൂപയാണ് ഈ വർഷത്തെ ഒന്നാം സമ്മാനം.

500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ജിഎസ്ടി ഉൾപ്പെടെ ഏജന്‍റുമാർ ലോട്ടറി കാര്യാലയത്തിൽ അടയ്ക്കുന്നത് ടിക്കറ്റൊന്നിന് 411 രൂപയാണ്. ഏജൻസി കമ്മീഷനും ജിഎസ്ടി ഒഴിച്ചുള്ള തുകയും കണക്കാക്കിയാൽ സർക്കാരിന് ഒരു ടിക്കറ്റിൽ നിന്ന് ഏകദേശം 268 രൂപ ലഭിക്കും.

vachakam
vachakam
vachakam

ഈ കണക്കുപ്രകാരം 90 ലക്ഷം ടിക്കറ്റുകൾ വഴി സർക്കാർ ഖജനാവിലേക്ക് 241.20 കോടിയിലധികം രൂപയെത്തി. ഇതിൽ 125.54 കോടി രൂപയാണ് സമ്മാന ഇനത്തിൽ നൽകുന്നത്. ജിഎസ്ടി ഇനത്തിൽ ലഭിക്കുന്ന 128.52 കോടി രൂപയുടെ പാതിയും കേരളത്തിന് സ്വന്തമാകും.

30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പർ നറുക്കെടുപ്പ് 26 ന് കെ മുരളീധരൻ നിർവഹിക്കും. 500 രൂപയാണ് ടിക്കറ്റിന്റെ വില.അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam