തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം. പുതിയ യൂണിഫോം വിജിലൻസ് ഉദ്യോഗസ്ഥന് ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വിജിലൻസിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ബാഡ്ജ് ഓഫ് ഓണറും വിതരണം ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊലിസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. അങ്ങനെ സംസ്ഥാന വിജിലൻസിൽ അടിമുടി മാറ്റം ഉണ്ടാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
