2025 മാർച്ച്  വരെ  ജാ​ഗ്രത വേണം: പക്ഷിപ്പനിയിൽ പഠനസംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

JULY 8, 2024, 1:39 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ പക്ഷിപ്പനിയിൽ പഠനസംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രോ​ഗബാധയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണയായി സംസ്ഥാനത്ത് പക്ഷിപ്പനി കാണപ്പെടാറുള്ളത്.

എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ  മാസത്തിൽ പക്ഷിപ്പനി വലിയ രീതിയിൽ പടർന്നുപിടിക്കുകയുണ്ടായി. ഇതോടുകൂടിയാണ് സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഒരു വിദ​ഗ്ദ സമിതിയെ രൂപികരിച്ചത്. 

vachakam
vachakam
vachakam

 സംസ്ഥാനത്തിന് പുറത്ത് നിന്ന് രോഗബാധ ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശാടനപ്പക്ഷികളിൽ നിന്ന് വൈറസ് പകർന്നിരിക്കാമെന്നും പനി ബാധിച്ച പക്ഷികളുടെ കാഷ്ടവും തീറ്റയും അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. 

അസുഖം ബാധിച്ച പക്ഷികളുടെ വിൽപ്പനയിലൂടെയും രോ​ഗം പടർന്നിരിക്കാമെന്നും റിപ്പോർട്ടിലുണ്ട്.   2025 മാർച്ച് മാസം വരെ വലിയ രീതിയിലുള്ള ജാ​ഗ്രത പാലിക്കണമെന്ന നിർദേശം റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam