കൊല്ലം: കായംകുളത്തെ ലൈംഗിക അതിക്രമക്കേസിൽ ഇരയുടെ വൈദ്യപരിശോധന വീണ്ടും നടത്താൻ പൊലീസ്.
സംഭവം നടന്ന് പതിനൊന്നു ദിവസം പിന്നിട്ട ശേഷം എന്തിനാണ് വൈദ്യ പരിശോധന നടത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഐടി ജീവനക്കാരിയായ ഇരയുടെ വിശദമായ മൊഴി തിരുവനന്തപുരത്തെത്തി കായംകുളം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു.
പരാതി ഉന്നയിച്ചപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പൊലീസ് തീരുമാനം.
ഏപ്രിൽ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽപ്പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. അതേസമയം പ്രതി സിനിൽ സബാദ് ഭീഷണിപ്പെടുത്തിയെന്നും, കേസിൽ നിന്ന് പിന്മാറാൻ ഒപ്പം ഉള്ളവർക്ക് പണം വാഗ്ദാനം ചെയ്തെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സിനിൽ സബാദ് നെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾക്ക് കളമൊരുങ്ങുന്നു
ഇറാനെതിരെ സാമ്പത്തിക യുദ്ധം കടുപ്പിച്ച് ട്രംപ് സർക്കാർ; ഇന്ധന ഇറക്കുമതിയിലെ ഇളവുകൾ ഇനി
ഇന്ത്യൻ വംശജനായ ഇമിഗ്രേഷൻ ജഡ്ജിയെ പുറത്താക്കി ട്രംപ് ഭരണകൂടം
ട്രംപിന്റെ രണ്ടാം വരവിൽ നടുങ്ങി നാറ്റോ; പ്രതിരോധത്തിനായി യൂറോപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു