ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

MAY 24, 2026, 8:00 PM

തിരുവനന്തപുരം:  കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് (മെയ് 25) കൈമാറും.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുളള നടപടികൾ ഉണ്ടായേക്കും.

ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. 

vachakam
vachakam
vachakam

  കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകുമെന്നാണ് പുറത്ത് വരുന്ന സൂചന. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam