തിരുവനന്തപുരം; സിപിഎം സംസ്ഥാന കമ്മിറ്റി രൂപീകരണത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ടയിലെ സിപിഎം നേതാവ് എ.പത്മകുമാറിനെ ജില്ലാകമ്മിറ്റിയിൽ നിന്നു തരംതാഴ്ത്താൻ സാധ്യത.
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷമേ അച്ചടക്ക നടപടിയുണ്ടാകൂ എന്നാണ് സൂചന.
കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ ഒഴിവാക്കി പാർട്ടിയിൽ ഏറെ ജൂനിയറായ മന്ത്രി വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിനെതിരെയായിരുന്നു പത്മകുമാറിന്റെ പ്രതിഷേധം.
അതേസമയം കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ അദ്ദേഹത്തിന് ഉടൻ രൂപീകരിക്കുന്ന പുതിയ സെക്രട്ടേറിയറ്റിൽ ഇടമുണ്ടാകില്ലെന്നുറപ്പാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തിനെതിരായ നടപടി ചർച്ച ചെയ്യും. അവിടത്തെ ധാരണയനുസരിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റിയാകും അച്ചടക്ക നടപടിയെടുക്കുക. അതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം മതിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്