തിരുവനന്തപുരം: കെ ടെറ്റ് യോഗ്യരല്ലാത്ത അധ്യാപകർക്ക് അവസാന അവസരമായി പ്രത്യേക പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ്.
ഗവ, എയ്ഡഡ് സ്കൂൾ അധ്യാപകർ കെ ടെറ്റ് പാസായിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലേ വ്യവസ്ഥ പ്രകാരമാണ് നടപടി കടുപ്പിക്കുന്നത്. ഈ വരുന്ന മേയിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കേരള ടീച്ചർ എബിലിറ്റി ടെസ്റ്റ് പാസാകാത്ത നിരവധി അധ്യാപകർ ഉണ്ടെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ യോഗ്യത ഇല്ലാത്ത അധ്യാപകരുടെ കണക്ക് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടില്ല.
യോഗ്യതയില്ലാത്തവരുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി. കെ ടെറ്റ് ഇല്ലാത്ത അധ്യാപകർക്കുള്ള അവസാന അവസരമാണ് ഈ മെയിൽ നടക്കാനിരിക്കുന്ന പരീക്ഷ. 2023 സെപ്റ്റംബറിലാണ് ഇതിനുമുൻപ് യോഗ്യതയില്ലാതെ നിയമനം നേടിയവർക്കായി പരീക്ഷ നടത്തിയത്.
2011 ജൂലൈ 20ന് ശേഷം യോഗ്യതയില്ലാതെ നിയമനം നേടിയ സർക്കാർ അധ്യാപകർക്കും 2012 ജൂൺ ഒന്നിന് ശേഷം യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് അധ്യാപകർക്കും വേണ്ടിയായിരുന്നു അന്ന് പരീക്ഷ നടത്തിയത്. എന്നാൽ ഇതിൽ ഭൂരിഭാഗം പേർക്കും പരീക്ഷ പാസാകാൻ സാധിച്ചില്ല. അതുകൊണ്ട് കൂടിയാണ് അവസാന അവസരം എന്ന നിലയ്ക്ക് ഒരിക്കൽ കൂടി പരീക്ഷ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്