വാഷിംഗ്ടണ്‍: ഇന്ത്യക്ക് മേല്‍ 25% താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ എണ്ണ ഇറക്കുമതിയും ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകളും ചൂണ്ടിക്കാട്ടിയാണ് നടപടി. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യക്ക് പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താരിഫുകളും പിഴയും ഓഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും.
'ഓര്‍ക്കുക, ഇന്ത്യ ഞങ്ങളുടെ സുഹൃത്താണെങ്കിലും, വര്‍ഷങ്ങളായി ഞങ്ങള്‍ അവരുമായി താരതമ്യേന കുറച്ച് ബിസിനസ്സ് മാത്രമേ നടത്തിയിട്ടുള്ളൂ, കാരണം അവരുടെ താരിഫുകള്‍ വളരെ ഉയര്‍ന്നതാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്നത്. അവര്‍ക്ക് ഏറ്റവും ആയാസകരവും അരോചകവുമായ പണേതര വ്യാപാര തടസ്സങ്ങളുണ്ട്,' ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതി.
റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, ഊര്‍ജ ബന്ധങ്ങളെയും ട്രംപ് വിമര്‍ശിച്ചു. 'അവര്‍ എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. ചൈനക്കൊപ്പം റഷ്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജ ഇടപാടുകാരില്‍ ഒരാളാണ് അവര്‍. ഉക്രെയ്‌നിലെ കൊലപാതകം റഷ്യ നിര്‍ത്തണമെന്ന് ലോകം ആഗ്രഹിക്കുന്ന സമയത്താണിത്. എല്ലാം നല്ലതല്ല!' ട്രംപ് പറഞ്ഞു.
15% താരിഫ് ഇന്ത്യക്ക് മേല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കൂടുതല്‍ ഉയര്‍ന്ന താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1ന് മുന്‍പ് ഒരു വ്യാപാര കറാറില്‍ എത്താനുള്ള ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും നടത്തിയെങ്കിലും വിജയിച്ചില്ല. കാര്‍ഷിക മേഖലയും ക്ഷീരോല്‍പ്പാദന മേഖലയും തുറന്നു കൊടുക്കില്ലെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തു. ഇത് ചര്‍ച്ചകളെ ഒരു പരിധിവരെ വഴി മുട്ടിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്