കേരളത്തിലെ 69 ശതമാനം എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികൾ: കണക്ക് പുറത്ത്  

MARCH 17, 2025, 10:10 PM

തിരുവനന്തപുരം: കേരളത്തിലെ 69 ശതമാനം എംഎൽഎമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്ന കണക്ക് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. 

93 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള എംഎൽഎമാരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തെലങ്കാനയ്‌ക്കൊപ്പം കേരളം രണ്ടാം സ്ഥാനത്താണ്. ക്രിമിനൽ കേസുകളുള്ള എംഎൽഎമാരിൽ 79% പേരുമായി ആന്ധ്രാപ്രദേശാണ് പട്ടികയിൽ മുന്നിൽ. രാജ്യത്തുടനീളം 1861 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

രാജ്യത്ത് 28 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെയുള്ള 4123 എംഎൽഎമാരിൽ 4092 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കണക്കുകൾ പുറത്തുവിട്ടത്.

vachakam
vachakam
vachakam

എംഎൽഎമാരുടെയും നേതാക്കളുടെയും മറ്റും ആസ്തിയെ പറ്റിയുള്ള വിവരങ്ങളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടിട്ടുണ്ട്. എംഎൽഎമാരുടെ മൊത്തം ആസ്തി 420. 38 കോടിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്കും 1.19 കോടിയുടെ ആസ്തിയുണ്ട്. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 6. 66 കോടി രൂപ ആസ്തിയാണ്. പി.വി. അൻവറിന് 64 കോടിയും, മാത്യു കുഴൽനാടന് 34 കോടിയുടെ ആസ്തിയുമുണ്ട്. ഗണേശ് കുമാറിന് 19 കോടി, അനുബ് ജേക്കബിന് 18 കോടി, കുഞ്ഞാലിക്കുട്ടിക്ക് 5.49 കോടി, മുഹമ്മദ് റിയാസിന് 1.82 കോടി എന്നിങ്ങനെയാണ് ആസ്തിയുടെ വിവരങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam