കോഴിക്കോട്: കാറിൽ എത്തിയ സംഘം താമരശ്ശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകർത്തിട്ടുണ്ട്.
കുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. കോഴിക്കോട് ഭാഗത്തു നിന്നുമാണ് സംഘം താമരശ്ശേരിയിലേക്ക് എത്തിയത്.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജിനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്