കൽപ്പറ്റ: വയനാട് ദുരന്തബാധിതർക്കായി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകൾ ഉടൻ നിർമ്മിച്ചുനൽകുമെന്ന് യൂത്ത് കോൺഗ്രസ്. വീടുകൾ നിർമ്മിക്കാൻ അനുയോജ്യമായ ഭൂമി കണ്ടെത്തി കഴിഞ്ഞെന്ന് സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഒ ജെ ജനീഷ് പറഞ്ഞു.
വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ അനുയോജ്യമായ ഭൂമി കണ്ടെത്തുക പ്രയാസകരമാണ്. തോട്ടഭൂമിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് അധികഭൂമികൾക്കും ഉള്ളത്.
പത്തിലേറെ ഭൂമികളാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഏറ്റെടുക്കാനായി ഒരുങ്ങിയത്. എന്നാൽ നിയമക്കുരുക്കളാണ് അധികഭൂമികൾക്കും ഉള്ളത്. പത്തിലേറെ ഭൂമികളാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഏറ്റെടുക്കാനായി ഒരുങ്ങിയത്.
എന്നാൽ നിയമക്കുരുക്ക് തിരിച്ചടിയായി. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി മുടക്കാനായി നിയമപ്രശ്‌നവും പറഞ്ഞ് രംഗത്തെത്തിയവർ തങ്ങളുടെ പുനരധിവാസപ്രദേശത്തും എത്താൻ സാധ്യതയുണ്ട്. അതിനാലാണ് നിയമതടസ്സങ്ങൾ ഇല്ലാത്ത ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്.
ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഭൂമിസംബന്ധിച്ച് അടുത്ത ദിവസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ജനീഷ് പറഞ്ഞു. സർക്കാരിന്റെ നിസ്സഹകരണം കാരണമാണ് ഭൂമി ഏറ്റെടുക്കൽ ഇത്രയും വൈകിയതെന്നും ജനീഷ് പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ നിർമ്മിക്കുന്ന പ്രദേശത്തിന് തൊട്ടടുത്ത് തന്നെ യൂത്ത് കോൺഗ്രസിന്റെയും വീടുകൾ ഉയരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
