രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

FEBRUARY 9, 2026, 6:13 AM

തിരുവനന്തപുരം:   രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. സമൂഹ മാധ്യമങ്ങളിൽ രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു യുവാവിന്‍റെ ആത്മഹത്യ.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മലയിൻകീഴ് സ്വദേശി പ്രദീപ് (44) ആണ് വീട്ടിൻ്റെ പോർച്ചിൽ തൂങ്ങിമരിച്ചത്. 

 മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപ് ഇന്നലെ രാത്രി 9.30 നും ഇന്ന് രാവിലെ 3:30 നും ഇടയിലാണ് സാമൂഹ്യമാധ്യമത്തിൽ വീഡിയോ ഇട്ടശേഷം ജീവനൊടുക്കിയത്. 

vachakam
vachakam
vachakam

പ്രദീപ് കഴിഞ്ഞ 8 വർഷമായി തച്ചോട്ടുകാവ് ജംഗ്ഷന് സമീപം 'തച്ചോട്ട്' എന്ന പേരിൽ ഹോട്ടൽ നടത്തി വന്നിരുന്നു പ്രദീപ്.

ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ മൂന്ന് മാസമായി തച്ചോടുകാവ് സ്വദേശിയായ പ്രിയയെ വിവാഹം ചെയ്ത് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങി. ബിസിനസ്സിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഒന്നര മാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിന് എതിർവശം കൃപ വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന രീതിയിൽ വാട്സാപ്പ് വഴി വീഡിയോ ചെയ്തിട്ടുണ്ട് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam