പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.അധ്യായന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നൽകേണ്ടിവരും.ആയതിനാൽ അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം, മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോൾ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു.അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുക. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും വിജയികളെ തീരുമാനിച്ചാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ.
ഈ സാഹചര്യത്തിൽ കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും കുട്ടികൾക്ക് പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
