മലപ്പുറം: ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന കൂറ്റൻ ഫ്ലെക്സ് ബോർഡുകൾക്കും കട്ടൗട്ടുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ.
ഫുട്ബോൾ കളിക്കുന്ന രാജ്യങ്ങളിലോ യൂറോപ്പിലോ ഇല്ലാത്ത തരത്തിലുള്ള കടുത്ത ഫുട്ബോൾ ഭ്രാന്താണ് നമ്മുടെ നാട്ടിൽ കാണുന്നതെന്നും ഇത്തരം അനാവശ്യ ആരാധനകൾ ആരാധകർ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തികമായി ഏറെ ഗുണം ചെയ്യേണ്ട കാര്യങ്ങൾക്ക് മടിക്കുന്നവർ ഫ്ലെക്സ് വെക്കാൻ വലിയ തുക ചെലവഴിക്കുന്നതിനെ അബ്ദുസമദ് പൂക്കോട്ടൂർ ശക്തമായി വിമർശിച്ചു. ഒരു പള്ളിയിലേക്കോ മദ്രസയിലേക്കോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ പത്തുരൂപ ചോദിച്ചാൽ തരാൻ മടിക്കുന്നവരാണ് ഫ്ലെക്സ് അടിക്കാനും കട്ടൗട്ടുകൾ ഉയർത്താനും വേണ്ടി വൻതോതിൽ പണം ചെലവാക്കുന്നത്. ഈ പ്രവണത ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. കളി കാണുന്നതിലും കളിക്കുന്നതിലും തെറ്റില്ല. നമ്മള്‍ അതിനൊന്നും എതിരല്ല.
ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഫ്ലെക്സ് വെക്കുന്നത് ശരിയെന്ന് കരുതാം. എന്നാല്‍ ഇന്ത്യ അതിന്‍റെ അയല്‍വക്കത്ത് പോലും എത്തിയിട്ടില്ല. ഈ താരാരാധന ഏറ്റവും കൂടുതല്‍ മലപ്പുറത്താണെന്നും പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
