വനിത പ്രവർത്തകയുടെ പരാതി: പ്രാദേശിക നേതാവിനെ സിപിഎം സസ്പെന്റ് ചെയ്തു

JANUARY 10, 2024, 8:02 AM

പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെ സസ്പെന്റ് ചെയ്തു. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ പ്രവര്‍ത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായരെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തത്.

ഒരു വര്‍ഷത്തേക്കാണ് നടപടി. 

നാല് മാസം മുൻപാണ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. കോന്നി കരിയാട്ടത്തിനിടെ മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. നാഗേഷ് ജി നായരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. 

vachakam
vachakam
vachakam

 വിശദീകരണം പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷൻ തള്ളി.

ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാഗേഷ് ജി നായര്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam