അട്ടപ്പാടിയിൽ സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ സംഭവം; വളളിയമ്മ കൊല്ലപ്പെട്ടത് തലയോട്ടിയിലെ പൊട്ടലിനെ തുടർന്ന്

OCTOBER 20, 2025, 12:33 AM

പാലക്കാട്: അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

നെറ്റിക്ക് മുകളില്‍ തലയോട്ടിയില്‍ ഏറ്റ പൊട്ടലാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

ഇലച്ചിവഴി ആഞ്ചക്കൊമ്പ് ഉന്നതിയിലെ വളളിയമ്മയാണ് കൊല്ലപ്പെട്ടത്. തലയോട്ടി പൊട്ടിയാണ് എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

vachakam
vachakam
vachakam

വിറകുകൊളളി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് പങ്കാളിയായ പഴനി സമ്മതിച്ചിരുന്നു. 

വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മരണം ഉറപ്പാക്കിയശേഷം ഭാഗികമായി അന്നുതന്നെ കുഴികുത്തി മൂടി. രണ്ടുദിവസത്തിനുശേഷം തൂമ്പയുമായെത്തി തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam