തമിഴ്‌നാടിന് തിരിച്ചടി; അരളിപ്പൂവിന് വിലക്കേർപ്പെടുത്തിയതോടെ ഇല്ലാതാവുന്നത് കോടികളുടെ ബിസിനസ് 

MAY 10, 2024, 8:40 AM

തിരുവനന്തപുരം: ആലപ്പുഴയില്‍ യുവതി മരിച്ചതോടെയാണ് അരളിപ്പൂവെന്ന വിഷപൂവിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. അമ്പലങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും ഉപയോഗിച്ചിരുന്ന അരളിപ്പൂവിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി ഉണ്ടായത്.

എന്നാൽ കോടികളുടെ ബിസിനസാണ് അരളിപ്പൂവില്‍ നടന്നിരുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രധാനമായും തമിഴ്‌നാട്ടിലെ കര്‍ഷകരാണ് ഉത്പാദിപ്പിക്കുന്നത്. ഇപ്പോൾ അടിമുടി വിഷമാണ് അരളിപ്പൂവെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കോടികളുടെ ബിസിനസാണ് ഇല്ലാതാകുന്നത്. 

അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്. അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷാംശമുണ്ട്. പൂക്കളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഷാംശം മറ്റ് ഭാഗങ്ങളിലാണ് ഉണ്ടാവുക. അരളിയുടെ ഏറ്റവും വിഷാംശം അടങ്ങിയ ഭാഗം വേരാണ്. ഇത് ശരീരത്തിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരീരത്തില്‍ എത്തുന്ന അളവിനെ ആശ്രയിച്ചിരിക്കും ഗുരുതരാവസ്ഥ.  അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയില്‍ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാര്‍ഥമാണ് വിഷാംശത്തിനു കാരണം. ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ അരളിയുടെ ഒരു ഇല കാരണമായേക്കാം എന്നാണ് പറയുന്നത്. 

vachakam
vachakam
vachakam

അതേസമയം ലക്ഷക്കണക്കിന് രൂപ നല്‍കിയാണ് ഓരോ ദിവസവും കേരളത്തിന് ആവശ്യമായ പൂവുകള്‍ സീസണ്‍ സമയത്ത് വാങ്ങിയിരുന്നത്. ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന അരളിപ്പൂക്കളില്‍ ഭൂരിഭാഗവും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. വിഷം തളിച്ചാണ് അവിടെ പൂക്കൃഷി നടത്തുന്നത്. അതുകൊണ്ട് തന്നെ വിഷാംശമുള്ള അരളിപ്പൂവില്‍ വിഷം തളിക്കുമ്പോള്‍ കൂടുതല്‍ മാരകമാകുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam