സപ്ലൈകോ വഴി മദ്യവില്‍പന തുടങ്ങുമോ?; അനുമതി തേടി ഭക്ഷ്യവകുപ്പിനെ സമീപിച്ചു

DECEMBER 10, 2023, 3:08 PM

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സപ്ലൈകോ മദ്യവിൽപ്പനക്കൊരുങ്ങുന്നു. സർക്കാരിന്റെ അനുമതി തേടി സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യവകുപ്പിനെ സമീപിച്ചു. 

കണ്‍സ്യൂമര്‍ഫെഡിന് സമാനമായി മദ്യ വില്പന തുടങ്ങിയാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ നയപരമായ അനുമതി ലഭിച്ചാലായിരിക്കും ഇതുമായി മുന്നോട്ട്‌പോകുക.

എല്ലാ ജില്ലകളിലും നിരവധി സ്ഥലങ്ങളില്‍ സപ്ലൈകോ പൊതുവിതരണ വില്‍പനകേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളില്‍ തെരഞ്ഞെടുത്ത വില്‍പനശാലകള്‍ വഴി മദ്യവില്‍പനയ്ക്ക് സംവിധാനമൊരുക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

vachakam
vachakam
vachakam

ബിവറേജസിൽ നിന്ന് വിൽക്കാൻ എടുക്കുന്ന മദ്യത്തിന് 20 ശതമാനം വരെ ലാഭം ലഭിക്കും. മദ്യക്കമ്പനികൾ അടുത്തിടെ ലാഭവിഹിതം വർധിപ്പിച്ചിരുന്നു. വിൽപ്പന നടത്തിയ ശേഷം മദ്യക്കമ്പനികൾക്ക് പണം നൽകുന്ന രീതിയാണ് ബിവറേജസ് ഉപയോഗിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam