സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം അഞ്ചാക്കും?; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

DECEMBER 1, 2025, 3:44 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിച്ചതായി റിപ്പോർട്ട്. ചീഫ് സെക്രട്ടറിയാണ് സർവീസ് സംഘടനകളുടെ യോഗം വിളിച്ചത്. ഡിസംബർ അഞ്ചിന് വൈകിട്ട് ഓൺലൈനായി യോഗം ചേരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം സർക്കാർ ഓഫീസുകളിൽ പ്രവൃത്തിദിനങ്ങള്‍ അഞ്ചായി കുറച്ച് സമയം കൂട്ടാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരമായി നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കാനാണ് ആലോചന. 

ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുന്‍പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam