ഒരാള്‍ ചുഴിയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങി; മലപ്പുറത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു

JANUARY 26, 2024, 4:15 PM

മലപ്പുറം: മലപ്പുറം അകമ്പാടത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണപുഴയില്‍ വീണാണ് അപകടം. അകമ്പാടം ബാബു-നസീറ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്(14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

നിലമ്പൂര്‍ ഇടിവണ്ണയില്‍ ചാലിയാറില്‍ ആണ് അപകടം നടന്നത്.  സുഹൃത്തുക്കള്‍ക്കൊപ്പം റിന്‍ഷാദും റാഷിദും ചാലിയാറിലെ ഇടിവണ്ണയിലെ കടവില്‍ കുളിക്കാനെത്തിയതാണ്. ഇരുവര്‍ക്കും നീന്തല്‍ അറിയുന്നവരാണ്. ഒരാള്‍ ചുഴിയില്‍പ്പെട്ടതോടെ രക്ഷിക്കാനായാണ് മറ്റേയാള്‍ ശ്രമിച്ചത്. ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു. ക്രിക്കറ്റിലും ഫുട്‌ബോളിലും മികവ് തെളിയിച്ചിട്ടുള്ള സഹോദരങ്ങളുടെ മരണം അകമ്പാടം ഗ്രാമത്തിന് തീരവേദാനയായി മാറി.

ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് റിന്‍ഷാദിനെയും റാഷിദിനെയും പുറത്തെടുത്തത്. കരയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam