വയനാടിന് മുന്നറിയിപ്പ് നൽകിയെന്ന അവകാശവാദം തെറ്റ്; അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് 

AUGUST 2, 2024, 7:45 PM

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്. വയനാട് ഉരുൾപൊട്ടലിൽ മുന്നറിയിപ്പ് നൽകിയെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്.

 മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് പ്രമുഖ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് കോൺഗ്രസ് നോട്ടീസിൽ വ്യക്തമാക്കി.  അമിത് ഷാ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും ജയറാം രമേശും ദിഗ് വിജയ് സിംഗും നൽകിയ നോട്ടീസിൽ പറയുന്നു.

ജൂലൈ 23ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് 31ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ മറുപടി നൽകി. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam