വയനാട് പുനരധിവാസം:   235 പേർ സമ്മത പത്രം കൈമാറി 

MARCH 24, 2025, 9:05 PM

വയനാട്: വയനാട്  പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നൽകി. ആദ്യഘട്ട പട്ടികയിൽ പെട്ടവവർക്ക് സമ്മതപത്രം നൽകാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ മാത്രം 113 പേരാണ് സമ്മതപത്രം നൽകിയത്.

 ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് സമ്മതപത്രം കൈമാറിയത്. 170 പേര്‍ വീടിനായും 65 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം കൈമാറിയത്. 

നേരത്തെ 10 സെൻറ് ഭൂമിയോ 40 ലക്ഷമോ എന്ന ആവശ്യം ഉന്നയിച്ച് സമ്മതപത്രം നൽകാൻ ദുരന്തബാധിതർ വിസമ്മതിച്ചിരുന്നു. 

vachakam
vachakam
vachakam

എന്നാൽ സർക്കാർ അനുകൂല നിലപാട് എടുക്കുന്നില്ല എന്ന് കണ്ടതോടെ സമ്മതപത്രം നൽകാൻ ആക്ഷൻ കമ്മിറ്റികൾ ദുരന്തബാധിതരോട് ആവശ്യപ്പെടുകയായിരുന്നു.

2എ, 2ബി ലിസ്റ്റിലുള്ളവർക്ക് ഇന്ന് മുതൽ സമ്മതപത്രം നൽകാനാവും. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam