തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സമസ്തയിൽ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഉമര്‍ ഫൈസി മുക്കത്തെ സര്‍ക്കാര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു. എ.എ. റഹിം എംപിയെയും അംഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുനഃസംഘടന നടപ്പാക്കിയത്.
അതേസമയം ബോര്‍ഡില്‍ അമുസ്ലിം അംഗത്തെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം ഇതുവരെ പ്രാബല്യത്തിലാക്കിയിട്ടില്ല. ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. വിവാദ വ്യവസ്ഥകളെ തുടര്‍ന്ന് വൈകിയിരുന്ന പുനഃസംഘടന ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 2024 ഡിസംബറില്‍ മുന്‍ ബോര്‍ഡിന്റെ കാലാവധി അവസാനിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
