വിഎസ് അനുസ്മരണം; അച്ചടിച്ച ശേഷം ഓർ‌മ്മക്കുറിപ്പ് ഒഴിവാക്കി ദേശാഭിമാനി

JULY 18, 2026, 10:42 PM

തിരുവനന്തപുരം: വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി.

വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെവി സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പാണ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചത്.

എല്ലാ ഞായറാഴ്ച്ചകളിലും വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല.സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു.

vachakam
vachakam
vachakam

ഒന്നാം ചരമ വാർഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam