വീട്ടിൽ വോട്ട് അട്ടിമറിക്കുന്നു: കോൺഗ്രസ് തെരെഞ്ഞടുപ്പ് ഓഫീസർക്ക് പരാതി നൽകി

APRIL 17, 2024, 7:02 AM

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ 85 വയസ് പിന്നിട്ട മുതിർന്ന വോർട്ടമാർക്കും ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്കും വീടുകളിൽതന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയിലെ ക്രമക്കേടിനെതിരെ കെപിസിസി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

വീട്ടിൽ വോട്ട് ചെയ്തു മടക്കുന്നതിന് സീൽ ചെയ്ത പെട്ടികൾ പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുമെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ ഈ വോട്ടിങ് പല നിയോജക മണ്ഡലങ്ങളിലും ക്യാരീ ബാഗിൽ സുരക്ഷിതമില്ലാത്ത സാഹചര്യത്തിൽ കൊണ്ടുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടു.

vachakam
vachakam
vachakam

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, വടകരയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഇത്തരത്തിൽ ക്യാരി ബാഗിൽ കൊണ്ടു പോവുകയാണ്. ഇത് പോളിങ് ടീമിലെ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും തമ്മിൽ തർക്കങ്ങൾക്ക് വഴിയൊരുക്കുകയുമാണ്.

അതിനാൽ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ട് അറ്റ് ഹോമിലെ തപാൽ വോട്ടുകൾക്കായി സീൽ ചെയ്ത പെട്ടി ഏർപ്പെടുത്തുവാനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ കത്ത് നൽകി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam