കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, ഭർതൃ സഹോദരി ഭർതൃ പിതാവ് എന്നിവർക്കെതിരെ കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.
ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറൽ എസ് പിക്ക് റിപ്പോർട്ട് കൈമാറും.
വിപഞ്ചികയുടെ ദുരൂഹ മരണം; ഷാർജപോലീസിലും പരാതി നൽകാനൊരുങ്ങി കുടുംബം
അതിനിടെ വിപഞ്ചികയുടെ കുടുംബം ഇന്ന് ഷാർജയിലെത്തി. അമ്മ ശൈലജ ഷാർജ കോടതിയെ സമീപിക്കുന്നതിനൊപ്പം ഷാർജ പൊലീസിലും പരാതി നൽകും.
ഷാർജയിലാണ് യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യൻ കോർസുലേറ്റിലും ഷാർജ പൊലീസിലും വിപഞ്ചികയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു പരാതി നേരിട്ട് നൽകാനാണ് ശൈലജയുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്