വിഇഒയുടെ ലൈഫ് ഫണ്ട് തട്ടിപ്പ് കേസിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു

SEPTEMBER 10, 2026, 9:01 PM

പത്തനംതിട്ട:  വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മിയുടെ ലൈഫ് ഫണ്ട് തട്ടിപ്പിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കോന്നി പോലീസ്.

സീതത്തോട് പഞ്ചായത്തിൽ 50 ലക്ഷത്തിലധികം തട്ടിപ്പ് നടത്തി എന്ന പരാതിയിൽ ചിറ്റാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ അറസ്റ്റിൽ ആണ് റാണി.

ആരുവാപുലം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ആണ് പുതിയ കേസ്. ലൈഫ് പദ്ധതിയുടെ മറവിൽ 20,64,946രൂപ തിരിമറി നടത്തി എന്നാണ് പരാതി. 

vachakam
vachakam
vachakam

ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി എഴുപത് ലക്ഷം കടന്നു. ഇവർആദ്യം ജോലി ചെയ്ത പഞ്ചായത്ത് ആണ് ആരുവാപുലം. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും ജോലി ചെയ്തിരുന്നു. 

തണ്ണിത്തോട് പഞ്ചായത്ത് 2 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതിനു തണ്ണിത്തോട് പോലീസും കേസെടുത്തു. ലൈഫ് ഗുണഭോക്തൃ പട്ടിക അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരുകികയറ്റി. അവരുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റി എന്നാണ് കണ്ടെത്തൽ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam