'അൽപനും പമ്പര വിഡ്ഢിയും'; സ്വാമി സച്ചിദാനന്ദയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനം

MARCH 16, 2026, 1:21 AM

ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദക്കെതിരെ വെള്ളാപ്പള്ളി നടേശൻ കടുത്ത വിമർശനവുമായി രംഗത്ത്. സച്ചിദാനന്ദയ്ക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം അൽപനും പമ്പര വിഡ്ഢിയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സച്ചിദാനന്ദ സ്വന്തം നിലയിൽ തയ്യാറാക്കി നൽകിയതാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലേക്കുള്ള പേരുകളെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സച്ചിദാനന്ദ സ്വാമിയല്ല, ആസാമിയാണെന്നും അദ്ദേഹം രാഷ്ട്രീയ പാർട്ടികളുടെ വാലായി നടക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താൻ 18 പേരെ നിർദേശിച്ചതായി സച്ചിദാനന്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്കു പ്രാധാന്യം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

പിന്നാക്ക വിഭാഗങ്ങൾക്ക് ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ പ്രധാന രാഷ്ട്രീയ പാർട്ടികൾ നൽകുന്നില്ലെന്നും സച്ചിദാനന്ദ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam