തിരുവനന്തപുരം: വർഗീയതയും വിദ്വേഷവും പടർത്തി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധകോട്ട കെട്ടി നിലകൊണ്ടവരാണ് സംസ്ഥാന സർക്കാരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിൽ നടന്ന ന്യൂനപക്ഷാവകാശ ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനാധിപത്യ രാജ്യത്തിൻ്റെ കരുത്ത് അളക്കപ്പെടുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങൾ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ ആശ്രയിച്ചാണ്. നിലവിലെ സംസ്ഥാന സർക്കാറിൻ്റെ കാലഘട്ടത്തിൽ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ന്യൂനപക്ഷ സമൂഹത്തെ മുന്നിലേക്ക് നയിക്കുകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിലൂടെയും പ്രത്യേക കോച്ചിംഗ് കേന്ദ്രങ്ങളിലൂടെയും വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാൻ കഴിഞ്ഞു എന്നത് മന്ത്രി എന്ന നിലയിൽ അഭിമാനം നൽകുന്ന കാര്യമാണ്. ഒരു വിഭാഗവും പാർശ്വവൽക്കരിക്കപ്പെടാതെ തുല്യത ഉറപ്പുവരുത്തുന്ന ഒരു നവകേരളമാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ് ന്യൂനപക്ഷ ദിന സന്ദേശം നൽകി. കമ്മീഷൻ മെമ്പർ സെക്രട്ടറി നിസാർ എച്ച്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ് തുടങ്ങിയവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
