തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനാകാതെ വനംവകുപ്പ്.
ഇയാൾ ഒളിവിലാണ് എന്നാണ് വനംവകുപ്പ് പറയുന്നത്. ആറാം ദിവസമായിട്ടും വെള്ളനാട് ശശിയെ വനംവകുപ്പിന് പിടികൂടാനായിട്ടില്ല.
ഫെബ്രുവരി 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വെള്ളനാട് പഞ്ചായത്തിൽ ഒരു വീട്ടിൽ മുള്ളൻപന്നി എത്തിയപ്പോഴാണ് വെള്ളനാട് ശശി അതിനെ തല്ലിക്കൊന്നത്. വനംവകുപ്പിനെ വെല്ലുവിളിച്ചിട്ടായിരുന്നു മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നത്.
അതേസമയം പഞ്ചായത്തിലെ ചില പരിപാടികളിൽ കഴിഞ്ഞദിവസം വെള്ളനാട് ശശി പങ്കെടുത്തതായാണ് നാട്ടുകാർ പറയുന്നത്.
നിയമോപദേശം തേടാനായി വക്കീലിനെ കണ്ടതായും വിവരമുണ്ട്. തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നുമാണ് വനംവകുപ്പ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലേറുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൻറെ
വാട്സാപ്പ് ഗ്രൂപ്പുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ
ഐ.ബി.ഇ.എക്സ് ഇന്ത്യ ബി.എഫ്.എസ്.ഐ ടെക് അവാർഡ് 2026ൽ മുത്തൂറ്റ് എംക്രെഡിന് ബ്രോൺസ് അവാർഡ്
16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം; അദ്നാന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്