കൊച്ചി: ആലുവയിൽ നവകേരള സദസ്സിനെ വിമർശിച്ച പച്ചക്കറി വ്യാപാരിയെ മർദിച്ചെന്ന പരാതിയിൽ നടപടി. ആലുവ മാർക്കറ്റിലെ പച്ചക്കറി വ്യാപാരി തോമസിനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്.
നവകേരള സദസ്സിനെ കടയിലിരുന്ന് വിമർശിച്ച 70കാരനായ തോമസിനെ ഒരു കൂട്ടം ആളുകൾ മർദിച്ചെന്നാണ് പരാതി. തോമസിന്റെ ജോലിക്കാർക്കും മർദനമേറ്റു.
സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം, സിഐടിയു പ്രവർത്തകർക്കെതിരെയാണ് കേസ്.
മർദനത്തിനിടെ ഈ തൊഴിലാളികൾ ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിൽ വ്യാപാരികൾ ആലുവ മാർക്കറ്റ് അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്