കൊച്ചി: ഒളിവിൽ പോയ വേടന്റെ ലൊക്കേഷൻ ട്രേസ് ചെയ്യുന്നുണ്ടെന്ന് പൊലീസ്.
മുൻകൂർ ജാമ്യാപേക്ഷ കോടതിയിലുണ്ട്. കോടതിയുടെ നടപടി അനുസരിച്ച് പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
ബലാത്സംഗ കേസിൽ റാപ്പർ വേടൻ ഒളിവിലെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പിന്നാലെ വേടൻറെ സംഗീത പരിപാടിയും മാറ്റിവച്ചിരുന്നു.
വേടൻ ഒളിവിൽ; കൊച്ചി ബോൾഗാട്ടി പാലസിലെ സംഗീത നിശ മാറ്റിവച്ചു
കൊച്ചി ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വെച്ചത്. ശനിയാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
