തിരുവനന്തപുരം: യുഡിഎഫിന് തൃശ്ശൂരും തിരുവനന്തപുരത്തും വിജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എക്സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയില്ല.
സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോർട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വൻ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സിബിഐ തെറ്റായ വഴിയിൽ അന്വേഷണം കൊണ്ടുപോയാൽ പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കുമെന്നും അധികാരം ദുർവിനിയോഗം ചെയ്യാനോ സെറ്റിൽമെന്റിനോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്