രമേശ് ചെന്നിത്തലയെ കാണാൻ ഒരുങ്ങി വി ഡി സതീശൻ; മന്ത്രിസഭയിലേക്ക് ക്ഷണിക്കുമെന്ന് സൂചന

MAY 14, 2026, 11:56 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് വി ഡി സതീശൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കാണാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ അസന്തോഷം പരിഹരിക്കാനും ഐക്യസന്ദേശം നൽകാനുമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കാനാണ് സതീശന്റെ നീക്കമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

അതേസമയം, ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് തിരിച്ചെത്തി. വലിയ ആവേശത്തോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. മന്ത്രിസഭയിൽ അംഗമാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രമേശ് ചെന്നിത്തല വ്യക്തമായ മറുപടി നൽകിയില്ല. തന്റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്ന അതൃപ്തി ചെന്നിത്തലയ്ക്കുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ ഒഴിവാക്കി എല്ലാവരെയും ഒറ്റക്കെട്ടാക്കി മുന്നോട്ടുപോകാനാണ് വി ഡി സതീശന്റെ ശ്രമമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam