ഇടുക്കി: ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസൻറെ മകൾ നാലു വയസുകാരി ഹെയ്സൽ ബെൻ ആണ് മരിച്ചത്.
മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഹെയ്സലിൻറെ സംസ്ക്കാരം രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തിഡ്രൽ പള്ളിയിൽ നടക്കും.
അതേസമയം അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസിൽ ഇടുക്കി മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
