തിരുവനന്തപുരം: സഹകരണസ്ഥാപനങ്ങളിൽ നടക്കുന്ന ഇഡി അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി വി എൻ വാസവൻ.
ഇഡി പരിശോധനയിൽ ആർക്കും എതിർപ്പില്ല. അതിന്റെ മറവിൽ സഹകരണ മേഖലയിലാകെ കുഴപ്പം എന്ന് വരുത്തി തീർക്കുന്നത് രാഷ്ട്രീയ നീക്കമാണ്.
ബിജെപിക്ക് തൃശൂരിൽ ജയിക്കാൻ ഇ ഡി അന്വേഷണവും ആയുധമാക്കുകയാണെന്നും വി എൻ വാസവൻ പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപിക്ക് കളമൊരുക്കുകയാണ് ഇഡി അന്വേഷണം.
മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഇപ്പോഴത്തെ ഇഡി അന്വേഷണം. ഇഡി എപ്പോൾ വരണം, സുരേഷ് ഗോപിയുടെ പദയാത്ര എപ്പോൾ നടത്തണം എന്നൊക്കെ മുൻകൂട്ടി തീരുമാനിച്ചതാണ്.
ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത് പ്രതിഷേധാർഹമാണെന്നും വി എൻ വാസവൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്