തിരുവനന്തപുരം: ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിക്കുന്നവരോട് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മുന്‍പില്‍ പകച്ചുനില്‍ക്കാനല്ല, മറിച്ച് ശരിയായ ബോധം പകര്‍ന്നു നല്‍കി മുന്നോട്ട് പോകാനാണ് ഈ നാട് ശീലിച്ചിട്ടുള്ളതെന്ന് വി ശിവന്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് 'മോശമാണെന്ന്' കരുതുന്നവര്‍ ഒന്നാം ക്ലാസ്സിലെ ഈ പാഠമൊന്ന് വായിക്കണം.. മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് നല്‍കുന്ന പാഠപുസ്തകത്തില്‍ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേര്‍ന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. 'ടോയ്‌ലറ്റ് ഞാന്‍ തന്നെ വൃത്തിയാക്കാം' എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം.
'അച്ഛന്‍ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും... ചൂല് പിണങ്ങില്ല' അതുപോലെ, ആര് കഴുകിയാലും 'പ്ലേറ്റ് പിണങ്ങില്ല' എന്ന വലിയ പാഠമാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. വീട്ടുജോലികള്‍ക്ക് ലിംഗഭേദമില്ലെന്നും, സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും നമ്മുടെ കുട്ടികള്‍ പഠിച്ചു വളരുകയാണ്. തൊഴിലിന്റെ മഹത്വവും തുല്യതയും പാഠപുസ്തകങ്ങളിലൂടെ പകര്‍ന്നു നല്‍കുന്ന കേരളത്തിലെ വിദ്യാഭ്യാസ മാതൃകയെ നോക്കി കൊഞ്ഞനം കുത്തുന്നവര്‍, ചുരുങ്ങിയത് ഒന്നാം ക്ലാസ്സിലെ ഈ പാഠമെങ്കിലും ഒന്ന് വായിച്ചുനോക്കുന്നത് നന്നായിരിക്കും' - ശിവന്‍കുട്ടിയുടെ കുറിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
