ആടിനെ പട്ടിയാക്കുന്നതാണ് രാ​ഗേഷിന്റെ വിശദീകരണം, പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ 

JANUARY 26, 2026, 7:55 AM

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നെന്ന് വി കുഞ്ഞികൃഷ്ണൻ. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞില്ലെന്നും കെ കെ രാഗേഷ് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആടിനെ പട്ടിയാക്കുന്നതാണ് രാ​ഗേഷിന്റെ വിശദീകരണം, അയാൾക്ക് തന്നെ ഒന്നും മനസിലായിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍ പരിഹസിക്കുന്നു. ​ഗൾഫിൽ പോയകാര്യം പറഞ്ഞത് ശുദ്ധ കള്ളത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഒഴികെ ഏത് ചാനലിന് താൻ അഭിമുഖം നൽകിയാലും ഇതേ കാരണം പാർട്ടി ഉന്നയിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു.

vachakam
vachakam
vachakam

രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് വന്ന പണം അക്കൗണ്ടിൽ എത്തിയില്ല. അന്ന് ടി ഐ മധുസൂദനൻ ആയിരുന്നു ഏരിയ സെക്രട്ടറിയായിരുന്നു. കെട്ടിട നിർമ്മാണ കണക്കിൽ ക്രമക്കേട് വരുത്തി, പണി പൂർത്തിയായ ശേഷവും വിവിധയിനങ്ങളിൽ ചെലവ് കൂട്ടിച്ചേർത്തു. വസ്തുതകളെക്കുറിച്ച് പരിശോധിച്ച്‌ ഉചിതമായ തീരുമാനം എടുക്കുകയെന്നാണെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam