തിരുവനന്തപുരം : ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വൻ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടത്.
യൂണിവേഴ്‌സൽ ഫാർമയെന്ന സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്.
ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായതിനാൽ ഒട്ടേറെ മരുന്നുകളും രാസവസ്തുക്കളുമുള്ള കെട്ടിടമാണിത്. ഇവയ്ക്ക് തീ പിടിച്ചാലുണ്ടാകാവുന്ന അപകടം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കി. രണ്ടാമത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന.
സമീപത്തുള്ള നാട്ടുകാരാണ് തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തീ പടർന്നുപിടിക്കുകയും പൊട്ടിത്തെറികൾ ഉണ്ടാവുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കെട്ടിടത്തിന് സമീപത്തുള്ള വീട്ടുകാരെ ഉടനടി മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്