പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച യുഡിഎഫിന്റെ പുതുയുഗ യാത്രക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം

MARCH 7, 2026, 7:37 AM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച യുഡിഎഫിന്റെ 'പുതുയുഗ യാത്ര'ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം. 

നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, തകർന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയർത്തുമെന്നും വാഗ്ദാനം ചെയ്തു. ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 

ജനങ്ങൾ ഈ യാത്രയെ തങ്ങളുടേതാക്കി മാറ്റിയെന്നും യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിന് ലഭിച്ച വൻ അംഗീകാരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. 

vachakam
vachakam
vachakam

യുഡിഎഫ് കേരളത്തെ കൈപിടിച്ചുയർത്തും. നമ്മൾ ഇനി അധികാരത്തിൽ വരാൻ പോകുന്ന മുന്നണി. ടീം യുഡിഎഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്നും ജാഥാ ക്യാപ്റ്റൻ വി ഡി സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam