നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഫോർട്ട് കൊച്ചിയിൽ രണ്ട് വിദേശികൾ പൊലീസ് പിടിയിൽ

MARCH 21, 2026, 7:11 AM

എറണാകുളം: ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പൊലീസ് പിടിയിലായതായി റിപ്പോർട്ട്. അമേരിക്കൻ പൗരത്വമുള്ള യൂട്യൂബർമാരെയാണ് കസ്റ്റഡിയിലെടുത്തത്.

ദ്രോണാചാര്യ പ്രദേശവും നേവി ക്വാർട്ടേഴ്സും ഉൾപ്പെടെയുള്ള സുരക്ഷാ നിയന്ത്രിത മേഖലകൾക്ക് മുകളിലൂടെയാണ് ഇവർ ഡ്രോൺ പറത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഫോർട്ട് കൊച്ചി പൊലീസ് ഇടപെട്ട് ഇരുവരെയും പിടികൂടുകയായിരുന്നു.

അറസ്റ്റിലായവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. നിരോധിത മേഖലയിലേക്ക് ഡ്രോൺ പറത്താൻ എന്താണ് കാരണം എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam